Category: Uncategorized

  • Golden Cat Award 2022

    Golden Cat Award 2022

    Alphabets Realistic Thoughts Society അഥവാ ARTS അഥവാ “അ” ഹൈദരാബാദ് പ്രതിവർഷം നടത്തി വരുന്ന ആഗോള മലയാള കഥാ കവിതാ മത്സരം, “ഗോൾഡൻ ക്യാറ്റ് ലിറ്റററി അവാർഡ്” ന് രചനകൾ ക്ഷണിക്കുന്നു.
    പ്രശസ്ത തെലുഗു സിനിമാ ആർട്ട് ഡയറക്ടർ ശ്രീ. രാജീവ് നായർ രൂപകൽപന ചെയ്ത ശിൽപവും പ്രശംസാപത്രവും 25000 രൂപയും അടങ്ങുന്നതാണ് അവാർഡ്. കഥാ കവിതാ വിഭാഗങ്ങൾക്ക് വെവ്വേറെയായി അവാർഡ് നൽകുന്നതാണ്.
    രചനകൾ ലഭിക്കേണ്ട അവസാന തീയ്യതി : ഒക്ടോബർ 2.
    ഡിസംബർ ആദ്യവാരത്തിൽ ഫല പ്രഖ്യാപനം നടക്കുന്ന ഈ മത്സരത്തിൻ്റെ സമ്മാനദാനം 2023 ഫെബ്രുവരിയിൽ ഹൈദരാബാദിൽ വെച്ച് നടക്കും.

    മത്സരത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങളും നിബന്ധനകളും അറിയുന്നതിനായി താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ വാട്ട്സാപ്പ് ചെയ്യുക.

  • ഗോൾഡൻ ക്യാറ്റ് സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചു

    ഗോൾഡൻ ക്യാറ്റ് സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചു

    “അ” ഹൈദരാബാദ് (ARTS) ആഗോളതലത്തിൽ സംഘടിപ്പിച്ച സാഹിത്യ മത്സര അവാർഡ് വിജയികളെ ഓൺലൈൻ സമ്മേളനത്തിലൂടെ പ്രഖ്യാപിച്ചു.
    കഥ: മനോജ് വെള്ളനാട് (ദോസഖ് തഹ് ദർവാസ), കവിത : ഇ മീര (ബോധിവൃക്ഷത്തിലെ പരുന്ത്) എന്നിവരാണ്
    പുരസ്കാര വിജയികൾ. പ്രശസ്ത കലാ സംവിധായകൻ രാജീവ് നായർ രൂപകൽപന ചെയ്ത ശിൽപ്പവും 25000 രൂപ സമ്മാനത്തുകയും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്. ഹൈദരാബാദ് കേന്ദ്രീകരിച്ച് നടന്ന ചടങ്ങിൽ സിനിമാ, സാഹിത്യ പ്രവർത്തകൻ മധുപാൽ, പ്രശസ്ത നോവലിസ്റ്റ് വി ജെ ജയിംസ് എന്നിവരാണ് വിജയികളെ പ്രഖ്യാപിച്ചത്. മലയാളം മിഷൻ ഡയറക്ടർ പ്രൊഫസർ സുജ സൂസൻ ഉത്ഘാടനം ചെയ്ത ചടങ്ങിൽ ആൾ ഇന്ത്യ മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി പി എൻ ശ്രീകുമാർ മുഖ്യ അതിഥി ആയിരുന്നു.മുതിർന്ന മാധ്യമ പ്രവർത്തകനായ സി ജി ചന്ദ്രമോഹൻ അദ്ധ്യക്ഷത വഹിച്ചു. കെ.ഡി. ഉദയൻ, ടി വി രാജൻ, വിജയകൃഷ്ണൻ മണ്ണൂർ, മേതല ഗോപാലൻ, സിജി സനിൽ, ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു. ഡിസംബർ 5 ന് ഹൈദരാബാദ് രവീന്ദ്ര ഭാരതിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനവിതരണം നടക്കുമെന്ന് “അ” ഹൈദരാബാദ് ഭാരവാഹികൾ അറിയിച്ചു.

  • GOLDEN CAT Award 2021

    GOLDEN CAT Award 2021

    “അ” ഹൈദരാബാദ് (ARTS) ആഗോള അടിസ്ഥാനത്തിൽ നടത്തിയ സാഹിത്യമത്സരം- ഗോൾഡൻ ക്യാറ്റ് ലിറ്റററി അവാർഡ് വിജയികളെ നവംബർ 21-ന് പ്രഖ്യാപിച്ച വിവരം അറിഞ്ഞു കാണുമല്ലോ. കഥാ-കവിതാ വിഭാഗങ്ങളിൽ ഡോക്ടർ മനോജ് വെള്ളനാട്, ഇ. മീര എന്നിവരാണ് യഥാക്രമം അവാർഡിന് അർഹരായത്.

    വിജയികളെ അനുമോദിക്കുവാനും അവാർഡുകൾ കൈമാറുന്നതിനുമായി ഡിസംബർ 5, ഞായറാഴ്ച ഉച്ചയ്ക്ക് 1 മണിക്ക്, രവീന്ദ്രഭാരതി ആഡിറ്റോറിയത്തിൽ ഹൈദരാബാദ് സാഹിത്യസ്നേഹികൾ ഒത്തുചേരുന്നു.

    തെലുങ്കാന സാംസ്കാരിക വിഭാഗം സെക്രട്ടറി ശ്രീ. മാമിഡി ഹരികൃഷ്ണയും ലോക കേരളസഭ അംഗം ശ്രീ. ലിബി ബഞ്ചമിനും സംയുക്തമായി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സാഹിത്യകാരനും ലോക കേരളസഭ അംഗവുമായ ശ്രീ. തോമാസ് ജോൺ അധ്യക്ഷത വഹിക്കും. മലയാളത്തിന്റെ പ്രിയകവി ശ്രീ. റഫീഖ് അഹമ്മദ്, കേന്ദ്രസാഹിത്യ അക്കാദമി മലയാള ഉപദേശക സമിതി അംഗം ശ്രീമതി. മിനി പ്രസാദ്, EFLU ഹൈദരാബാദ് ഭാഷാവിഭാഗം തലവൻ പ്രൊ. ടി ടി ശ്രീകുമാർ എന്നിവർ ചടങ്ങിൽ സംസാരിക്കുന്നതാണ്.

    തെലങ്കാന മലയാളത്തെ കേരള സാഹിത്യത്തിൽ അടയാളപെടുത്തുന്ന പ്രസ്തുത ചടങ്ങിലേക്ക് എല്ലാ ഭാഷാസ്നേഹികളേയും സ്നേഹപൂർവ്വം ക്ഷണിച്ചു കൊള്ളുന്നു.