
“അ” ഹൈദരാബാദ് (ARTS) ആഗോള അടിസ്ഥാനത്തിൽ നടത്തിയ സാഹിത്യമത്സരം- ഗോൾഡൻ ക്യാറ്റ് ലിറ്റററി അവാർഡ് വിജയികളെ നവംബർ 21-ന് പ്രഖ്യാപിച്ച വിവരം അറിഞ്ഞു കാണുമല്ലോ. കഥാ-കവിതാ വിഭാഗങ്ങളിൽ ഡോക്ടർ മനോജ് വെള്ളനാട്, ഇ. മീര എന്നിവരാണ് യഥാക്രമം അവാർഡിന് അർഹരായത്.
വിജയികളെ അനുമോദിക്കുവാനും അവാർഡുകൾ കൈമാറുന്നതിനുമായി ഡിസംബർ 5, ഞായറാഴ്ച ഉച്ചയ്ക്ക് 1 മണിക്ക്, രവീന്ദ്രഭാരതി ആഡിറ്റോറിയത്തിൽ ഹൈദരാബാദ് സാഹിത്യസ്നേഹികൾ ഒത്തുചേരുന്നു.
തെലുങ്കാന സാംസ്കാരിക വിഭാഗം സെക്രട്ടറി ശ്രീ. മാമിഡി ഹരികൃഷ്ണയും ലോക കേരളസഭ അംഗം ശ്രീ. ലിബി ബഞ്ചമിനും സംയുക്തമായി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സാഹിത്യകാരനും ലോക കേരളസഭ അംഗവുമായ ശ്രീ. തോമാസ് ജോൺ അധ്യക്ഷത വഹിക്കും. മലയാളത്തിന്റെ പ്രിയകവി ശ്രീ. റഫീഖ് അഹമ്മദ്, കേന്ദ്രസാഹിത്യ അക്കാദമി മലയാള ഉപദേശക സമിതി അംഗം ശ്രീമതി. മിനി പ്രസാദ്, EFLU ഹൈദരാബാദ് ഭാഷാവിഭാഗം തലവൻ പ്രൊ. ടി ടി ശ്രീകുമാർ എന്നിവർ ചടങ്ങിൽ സംസാരിക്കുന്നതാണ്.
തെലങ്കാന മലയാളത്തെ കേരള സാഹിത്യത്തിൽ അടയാളപെടുത്തുന്ന പ്രസ്തുത ചടങ്ങിലേക്ക് എല്ലാ ഭാഷാസ്നേഹികളേയും സ്നേഹപൂർവ്വം ക്ഷണിച്ചു കൊള്ളുന്നു.